APPLY NOW !! Distribution of new model Ration Cards from today in Kerala

Distribution of new model Ration Cards from today in Kerala പുതിയ രൂപത്തിലുള്ള റേഷൻ കാർഡ് നിങ്ങൾക്കും അപേക്ഷിക്കാം

പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം ഇന്ന്  മുതൽ നിങ്ങൾക്കും അപേക്ഷിക്കാം .

Distribution of new model Ration Cards from today in Kerala

 


കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷൻകാർഡിൻ്റെ രൂപം മാറ്റുകയാണ്. 

എളുപ്പത്തിൽ കൈകാര്യം ചെയ്യുവാനും, സൂക്ഷിക്കുവാനും സൗകര്യപ്രദമായ രീതിയിൽ എടിഎം കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമുള്ള 

പിവിസി റേഷൻ കാർഡുകളായാണ് രൂപമാറ്റം വരുത്തുന്നത്.

തിരുവനന്തപുരം ∙ സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇന്നു മുതൽ സ്മാർട് കാർഡ് രൂപത്തിലേക്കു മാറുന്നു. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എടിഎം കാർഡുകളുടെ മാതൃകയിലും വലുപ്പത്തിലും പിവിസി റേഷൻ കാർഡ് ആയാണു രൂപമാറ്റം. 

പുതിയ കാർഡിൽ ക്യുആർ കോഡും ബാർ കോഡും ഉണ്ടാകും. പുസ്തക രൂപത്തിലോ ഇ-കാർഡ് രൂപത്തിലോ നിലവിലുള്ള റേഷൻ കാർഡുകൾ  ഉപയോഗിക്കുന്നതിനു തടസമില്ലെന്ന്  ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അവ തുടർന്നും ഉപയോഗിക്കാം.


ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കണം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 11ന് പ്രസ് ക്ലബ്ബിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. സ്മാർട് റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. 


ഇതിനായി സർക്കാരിലേക്ക് അപേക്ഷാ ഫീസ് നൽകേണ്ട. അപേക്ഷകന്റെ മൊബൈൽ ഫോണിലേക്കു വരുന്ന രഹസ്യ പാസ്‌വേഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്തെടുക്കാം. സ്മാർട് റേഷൻ കാർഡ് അപേക്ഷ നൽകാനോ കാർഡ് വാങ്ങാനോ സപ്ലൈ ഓഫിസുകളിൽ പോകേണ്ട. 

പുതിയ രൂപത്തിലുള്ള റേഷൻ കാർഡ് നിങ്ങൾക്കും അപേക്ഷിക്കാം 

അപേക്ഷിക്കുന്നതിനായി https://ecitizen.civilsupplieskerala.gov.in എന്ന വെബ്സൈറ്റ്  തുറന്നതിനു ശേഷം നിങ്ങൾക്കവിടെ പുതിയ ഒരു സിറ്റിസൺ അക്കൗണ്ട് രജിസ്റ്റർ ചെയ്യാം. 

ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്കു മാത്രമേ റേഷൻ കാർഡ് ഉപയോഗിച്ച് രജിസ്ട്രേഷൻ സാധ്യമാകുകയുള്ളൂ.

പുതിയ റേഷൻ കാർഡ് ഉണ്ടാക്കുന്നതിന് വേണ്ടിയാണോ?  എന്ന ചോദ്യത്തിന് Yes എന്ന് ടിക്ക് മാർക്ക്‌ കൊടുക്കാം

അതിന് ശേഷം കാണുന്ന രണ്ടു കോളങ്ങളിൽ  രജിസ്റ്റർ ചെയ്യേണ്ട വ്യക്തിയുടെ ആധാർ നമ്പരും റേഷൻ കാർഡ് നമ്പരും നൽകണം.

ആധാർ നമ്പർ പരിശോധിക്കുന്നതിനുള്ള സമ്മതം നൽകുന്നു എന്ന ഭാഗത്ത് ടിക്ക് മാർക്ക് നൽകുക

അതിന് ശേഷം നിങ്ങൾക്ക് ഒരു യൂസർ ഐഡിയും പാസ്സ്‌വേർഡും നൽകാം. പേര്  ഇമെയിൽ ഐഡി ഫോൺ നമ്പർ എന്നിവയും നിർബന്ധമായും നൽകണം. അതിന് ശേഷം കാണുന്ന ക്യാപ്ച്ച കോഡ് ടൈപ്പ് ചെയ്തതിനു ശേഷം   സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക..

ഇത്രയും ചെയ്യുമ്പോൾ നിങ്ങളുടെ സിറ്റിസൺ ഐഡി രജിസ്റ്റർ ആകും. അതിന് ശേഷം അതെ ഐഡിയും പാസ്സ്‌വേർഡും വെച്ച് ലോഗിൻ ചെയ്യുക.  അവിടെ നിങ്ങൾക്ക് പുതിയ കാർഡ് എടുക്കുന്നതിനു വേണ്ടി ഉള്ള ഓപ്ഷൻ കാണാം.  അവിടെ ക്ലിക്ക് ചെയ്ത് പുതിയ കാർഡിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

ഈ അക്കൗണ്ട് വഴി പുതിയ റേഷൻ കാർഡിന്റെയോ അല്ലെങ്കിൽ നിലവിലുള്ള കാർഡിന്റെയോ ഇപ്പോഴത്തെ നില എന്തെന്ന് അറിയാനും കഴിയും.

Post a Comment