Moto G 40 Fusion Review | Malayalam Pixaone android+

16,500 രൂപ കയ്യിലുണ്ടോ സ്റ്റോക്ക് ആൻഡ്രോയിഡ് ഇഷ്ടമാണോ ഒന്നും നോക്കണ്ട കണ്ണും പൂട്ടി എടുക്കാം.ഞാൻ വാങ്ങുമ്പോൾ 16K ആയിരുന്നു ഇപ്പോൾ 500 കൂടിയിട്ടുണ്ട്..

Moto G 40 Fusion review after 20 days...


ആദ്യമായ് വാങ്ങിയത് ഒരു മോട്ടോ ഫോൺ ആയത് കൊണ്ട് തന്നെ മോട്ടോയോട് പ്രതേക ഇഷ്ട്ടമാണ് അത് തന്നെയാണ് വേറെ ഓപ്ഷൻസ് ഉണ്ടായിട്ടും G 40 എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.മൂന്ന് വർഷത്തോളം മോട്ടോ E4 ഉപയോഗിച്ചു ഇപ്പോൾ അനിയൻ ഉപയോഗിക്കുന്നു ബാറ്ററി backup issue അല്ലാതെ ഒരു complaint ഉം വന്നിട്ടില്ല...


ജി 40 യുമായി മത്സരത്തിനുള്ള Redmi note 10 proയിലെ ബഗ്‌സ് നിറഞ്ഞ miui ഇഷ്ടമല്ല എന്ന കാരണത്താലാണ് ഒഴിവാക്കിയത്‌.തന്നെയുമല്ല ഒരു clean software അനുഭവം വേണം എന്ന നിർബന്ധവും.7 മാസം റെഡ്‌മി 7 ഉപയോഗിച്ചു പണി കിട്ടിയതാണ് സെക്കൻഡ് ഹാൻഡ് ആയത് കൊണ്ടും ഇരട്ടി പണി ആയി,ബഗ്ഗ്‌ വന്ന് ഫോട്ടോസ് അപ്പ് ഓപ്പൺ അവാതായി അതോടെ റെഡ്‌മി വെറുത്തു.മാത്രവുമല്ല ക്ലീൻ S/W അനുഭവത്തിന് സ്റ്റോക്ക് ആൻഡ്രോയ്ഡ് അല്ലാതെ മറ്റു ഓപ്ഷൻ ഇല്ല താനും...

Moto G 40 Fusion Review | Malayalam Pixaone android+



Design & build


222 ഗ്രാമോളം തൂക്കവും 9 mm ന് മുകളിൽ കനവുമുള്ള 6.8 ഇഞ്ച് വരുന്ന വലിയ ഡിസ്പ്ലയും ഉള്ള അത്യാവശ്യം വലിയ ഫോൺ ആണ് ജി 40.ഒറ്റ കയ്യിൽ ഉപയോഗിക്കാൻ പ്രയാസം.ബാക്ക് ഡിസൈൻ ഇഷ്ടമായെങ്കിലും ബാക്ക് കവർ ഇട്ടില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും.fingerprint, dust എല്ലാം പെട്ടെന്ന് വരുന്നു...


Processor


ഒരുത്തരത്തിലുമുള്ള ഗെയിമുകളോ മറ്റോ ഞാൻ കളിക്കാറില്ല.60 ഓളം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.ഇത് വരെ processor ന്റെ ഭാഗത്തുനിന്ന് പ്രശ്നമൊന്നും തോന്നിയില്ല.multitasking ചെയ്യുമ്പോഴും നേരത്തെ ഉപയോഗിച്ച് വച്ച അപ്പ് കിൽ ആവുന്നില്ല...


Battery


6000 mAh ന്റെ huge ബാറ്ററി 1 അര 2 ദിവസം വരെ നീണ്ടു നിൽക്കുന്നുണ്ട്.12 മണിക്കൂറിൽ കൂടുതൽ SOT ലഭിക്കുന്നുണ്ട്(60 hz റീഫ്രഷ് റേറ്റ് ആണ് ഉപയോഗത്തിൽ ഉടനീളം ഇടുന്നത് ഒപ്പം 50-70 % brightness ഉം)20 W ചാർജർ 20 to 100 ആവാൻ 2 മണിക്കൂർ 15 മിനിറ്റോളം എടുക്കുന്നുണ്ട്..


Camera


ആദ്യമായാണ് 64 mp ക്യാമറ ഉപയോഗിക്കുന്നത് എന്നതുകൊണ്ട് തന്നെ ഒരു comparison സാധ്യമല്ല. ഇത് വരെ മികച്ച ഫോട്ടോകൾ ആണ് ലഭിച്ചത്...

ഫോട്ടോ samples കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് തന്നെ കണ്ട് നോക്കാം...

ക്യാമറ department ൽ ഒരു പ്രശ്‌നം തോന്നിയത് അതിന്റെ പ്രോസസ്സിംഗ് ടൈം ആണ്.Portrait ചിത്രങ്ങൾ എടുക്കുമ്പോൾ hold still എന്ന് പറഞ്ഞു കുറച്ചു സെക്കന്റുകൾ എടുക്കുന്നുണ്ട്, അതുമല്ല ആ എടുത്ത ഫോട്ടോ നോക്കാൻ പോയാൽ "Processing" എന്ന് കുറച്ചു സെക്കന്റുകൾ നേരം വാട്ടർ മാർക്ക് ഒക്കെ ലോഡ് ആവാൻ സമയം എടുക്കുന്നുണ്ട്.അവരുമായി ബന്ധപ്പെട്ടപ്പോൾ അത് അങ്ങനെ തന്നെയാണ് നിർമിച്ചിരിക്കുന്നത് എന്നാണ് മറുപടി ലഭിച്ചത്...16 MP വരുന്ന മുൻ ക്യാമറയും കൊള്ളാം...


Display


Full HD+ IPS LCD ഡിസ്പ്ലേ ഒപ്പം HDR 10 ന്റെ സപ്പോർട്ടും ഉണ്ട്.മൊത്തതിൽ കൊള്ളാം പക്ഷെ brightness കുറവായി തോന്നി ലോക്ക്ഡൗൻ ആയത് കൊണ്ടും കടുത്ത വെയിൽ ഇല്ലാത്തതു കൊണ്ടും outdoor brightness നോക്കാൻ കഴിഞ്ഞില്ല എന്നിരുന്നാലും കടുത്ത വെയിലിൽ മുഴുവൻ brightness ഇട്ടാലും കൃത്യമായി കാണാൻ കഴിയുമോ എന്നത് സംശയമാണ്...


Speaker


മോണോ സ്പീക്കർ ആണ്.കുഴപ്പമില്ല എന്നെ പറയാൻ പറ്റു...


Verdict: 16,500 രൂപ കയ്യിലുണ്ടോ സ്റ്റോക്ക് ആൻഡ്രോയിഡ് ഇഷ്ടമാണോ ഒന്നും നോക്കണ്ട കണ്ണും പൂട്ടി എടുക്കാം.ഞാൻ വാങ്ങുമ്പോൾ 16K ആയിരുന്നു ഇപ്പോൾ 500 കൂടിയിട്ടുണ്ട്...Amoled ഡിസ്പ്ലേ,ഫാസ്റ്റ് ചർജിങ് എന്നിവ നിർബന്ധം ഉള്ളവർക്ക് Redmi ഇഷ്ടം ആണെങ്കിൽ അത് തന്നെയാവും നല്ല ഓപ്ഷൻ എന്നു തോന്നുന്നു...G 40 ൽ ഒരു amoled കൂടി നല്കിയിരുന്നെങ്കിൽ വെല്ലാൻ റെഡ്‌മിയും കാണില്ലായിരുന്നു...

കുറച്ചു ഹെവി ആണെന്ന കാര്യവും ഓർമ വെക്കാം one handed use ന് അനുയോജ്യമല്ല...


മറ്റു ബ്രാൻഡുകൾ കാണിക്കുന്ന 108 MP ക്യാമറ ഗിമ്മിക്ക് മോട്ടോയും കാണിച്ചതിൽ നിരാശ...

Post a Comment